Tuesday, April 3, 2012

ഇറക്കം

വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ വീണ്ടും മലയിറങ്ങി.. ചെതലിയുടെ താഴ്‌വരയിലേക്ക്‌..
ഖസാക്കിലേക്ക് ... മാധവേട്ടനും, ശിവരാമന്‍ നായരും, തിതിബിയുമ്മയും കുഞ്ഞാമിനയും, ഖലിയാരുംഅങ്ങനെതന്നെ.... മൈമുനയുടെ നീല ഞരമ്പുകളുള്ള കൈത്തണ്ടയെ ഓര്‍ത്തു ഞാന്‍ നടന്നു..
അള്ളാപ്പിച്ച മൊല്ലാക്കയുടെ ബാങ്ക് വിളി ദൂരെ നിന്നും കേള്‍ക്കുന്നുണ്ടായിരുന്നു...
നടന്നു നടന്നു ഞാന്‍ ഞാറ്റുപുരയുടെ മുന്‍പില്‍.. കാഴ്ച കാണാന്‍ കൂടെ കൂടിയേ കുട്ടികള്‍ക്കിടയില്‍ കുടുമി മുറിച്ചു തൊപ്പി വച്ച അപ്പുക്കിളിയെ ഞാന്‍ തേടി,.. അവന്‍ തുമ്പിയുടെ പിന്നാലെ പാഞ്ഞിരിക്കും...
നിര്‍നിമേഷനായി ഞാറ്റു പുരയുടെ മുറ്റത്ത്‌ നിക്കുമ്പോ വെറുതെയെങ്കിലും ഞാന്‍ ആശിച്ചു പോയി..
ഒരു ചോദ്യത്തിന് ...... പിന്നില്‍ നിന്നാരെങ്കിലും ചോദിച്ചിരുന്നെങ്കില്‍.... 
"പുതിയേ മേഷ്ടരാ ????"